കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസൺ മുന്നിൽ കണ്ട് സൈൻ ചെയ്ത താരമായിരുന്നു ജംഷദ്പൂർ എഫ് സിയുടെ തിരി. താരം കേരള ബ്ലാസ്റ്റേഴ്സുമായി മൂന്ന് വർഷത്തെ കരാറും ഒപ്പുവെച്ചിരുന്നു. എന്നാൽ ആ ട്രാൻസ്ഫർ ഇപ്പോൾ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. തിരിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ കരാറിലെ തുകയുമായി തർക്കത്തിൽ ആണെന്നും താരത്തിന്റെ ട്രാൻസ്ഫർ ക്ലബ് റദ്ദാക്കിയേക്കും എന്നുമാണ് വാർത്തകൾ.
ഈ ട്രാൻസ്ഫർ നടന്നില്ല എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് അത് വലിയ തിരിച്ചടിയാകും. ഐ എസ് എല്ലിൽ അവസാന സീസണുകളിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്ന ഡിഫൻഡർ ആണ് തിരി. ഇപ്പോഴും ക്ലബും താരവും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട് എങ്കിലും കാര്യങ്ങൾ അത്ര സുഖമമല്ല.
താരത്തിന്റെ ജംഷദ്പൂർ എഫ് സിയുമായുള്ള കരാർ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. അതിനു പിന്നാലെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സുമായി താരം കരാർ ഒപ്പുവെച്ചത്. തിരി അവസാന മൂന്ന് സീസണിലും ജംഷദ്പൂരിന്റെ പ്രധാന താരമായിരുന്നു. ജംഷദ്പൂരിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം. ഐ എസ് എല്ലിൽ ഇതുവരെ 72 മത്സരങ്ങൾ താരം കളിച്ചു. 3 ഗോളുകൾ നേടിയിട്ടും ഉണ്ട്. 2016ൽ എ ടി കെ ജേഴ്സിയിലാണ് ആദ്യം തിരി സ്പെയിനിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് ബി ടീമിനു വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്.