തിയാഗോയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചയിൽ

Newsroom

ബയേൺ മധ്യനിര താരം തിയാഗോ അൽകാന്റ്രയ്ക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് സജീവമായി രംഗത്ത്. ലിവർപൂളിലേക്ക് തിയാഗോ പോകും എന്നായിരുന്നു കരുതിയിരുന്നത് എങ്കിലും ഇപ്പോൾ ലിവർപൂൾ തിയാഗോയുടെ ട്രാൻസ്ഫറിൽ നിന്ന് പിറകോട്ട് പോയിരിക്കുകയാണ്. ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തിയാഗോയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങാൻ കാരണം. ലിവർപൂൾ പൂർണ്ണമായും പിന്മാറുക ആണെങ്കിൽ 30 മില്യൺ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് തിയാഗോയെ സ്വന്തമാക്കും.

തന്റെ ഭാവി തീരുമാനിക്കാൻ തനിക്ക് കുറച്ച് ദിവസം കൂടെ വേണമെന്നും അത് വരെ പരിശീലനത്തിന് ഇറങ്ങില്ല എന്ന് പറഞ്ഞ് പരിശീലനത്തിൽ നിന്ന് മാറി നിൽക്കുകയാണ് ഇപ്പോൾ തിയാഗോ. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും തിയാഗോ അൽകാന്റ്രയുമായി കരാർ ധാരണയിൽ ആയിരുന്നു. എന്നാൽ ബയേൺ ആവശ്യപ്പെടുന്ന 30 മില്യൺ നൽകാൻ ലിവർപൂൾ ഇതുവരെ തയ്യാറായിട്ടില്ല. അടുത്ത സീസണോടെ തിയാഗോയുടെ ബയേൺ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്.