വനിത ടി20 ലോകകപ്പില്‍ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്ന് ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ തുടക്കത്തില്‍ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ടീം 136 റണ്‍സിലേക്ക് ലോറയുടെ മികവില്‍ എത്തുകയായിരുന്നു. ബാറ്റിംഗില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ പൊരുതി നോക്കിയെങ്കിലും ടി20യുടെ വേഗതയിലുള്ള സ്കോറിംഗ് ടീമിന് സാധിക്കാതെ പോയപ്പോള്‍ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 119/5 എന്ന നിലയില്‍ അവസാനിച്ചു. 17 റണ്‍സിന്റെ ജയത്തോടെ ദക്ഷിണാഫ്രിക്ക സെമി ഉറപ്പാക്കി.
ക്യാപ്റ്റന്‍ ജവേരിയ ഖാന്‍(31), ആലിയ റിയാസ്(39*), ഇറം ജാവേദ്(17*) എന്നിവരാണ് പാക്കിസ്ഥാന് വേണ്ടി പൊരുതി നോക്കിയത്. 72/5 എന്ന നിലയില്‍ ആറാം വിക്കറ്റില്‍ ആലിയ-ഇറം കൂട്ടുകട്ട് നേടിയ 47 റണ്‍സാണ് പാക്കിസ്ഥാന്‍ സ്കോറിന് മാന്യത പകര്‍ന്നത്.
ജവേരിയ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ട് ആയതും പാക്കിസ്ഥാന്‍ ചേസിംഗിനെ ബാധിച്ചു. ആലിയ റിയാസിന്റെ ഡ്രൈവ് ട്രയണിന്റെ കൈകളിലുരഞ്ഞ് നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡില്‍ കൊള്ളുമ്പോള്‍ ജവേരിയ ക്രീസിന് പുറത്തായിരുന്നു. ജയത്തോടെ ദക്ഷിണാഫ്രിക്ക സെമിയില്‍ കടന്നു.