ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ചു ഇതിഹാസ ഓസ്‌ട്രേലിയൻ താരവും മുൻ ഇന്ത്യൻ പരിശീലകനും ആയ ഗ്രഗ് ചാപ്പൽ. പ്രത്യേകിച്ച് കോവിഡ് ലോകത്തെ വലച്ച കാലത്ത് ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനിൽപ്പിന് ഇന്ത്യൻ പങ്കാളിത്തം അനിവാര്യമാണ് എന്നും ചാപ്പൽ അഭിപ്രായപ്പെട്ടു. ഇന്ത്യ നൽകുന്ന പൈസ എന്ന ഘടകം ക്രിക്കറ്റിൽ പ്രധാനം ആയതിനാൽ തന്നെ ടെസ്റ്റ് ക്രിക്കറ്റ് നിലനിക്കാൻ ഇന്ത്യൻ പങ്കാളിത്തം നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ ടീമുകൾ മാത്രം ആണ് യുവ ടെസ്റ്റ് താരങ്ങളുടെ വളർച്ചക്ക് ശ്രദ്ധ കൊടുക്കുന്നത് എന്നു അഭിപ്രായപ്പെട്ട അദ്ദേഹം മറ്റ് രാജ്യങ്ങളിൽ ടെസ്റ്റിന് പ്രാധാന്യം കുറഞ്ഞു വരിക ആണെന്നും പറഞ്ഞു. താൻ ട്വന്റി ട്വന്റി ക്രിക്കറ്റിന് എതിരല്ല എന്നു പറഞ്ഞ അദ്ദേഹം കാണികൾക്ക് അപ്പുറം ടെസ്റ്റ് ക്രിക്കറ്റിനുള്ള പ്രാധാന്യം എടുത്ത് പറഞ്ഞു. കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിനെ യഥാർത്ഥ ക്രിക്കറ്റ് എന്നു വിളിച്ചത് പ്രതീക്ഷക്ക് ഇട നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.