ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ടീം ഇന്ത്യ രണ്ടാം സ്ഥാനത്ത്

Newsroom

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ടീം ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ബംഗ്ലാദേശിന് എതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 188 റൺസിന് ജയിക്കുകയും, ഒപ്പം ഗാബയിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യ രണ്ടാമത് എത്തിയത്.

ഈ ടെസ്റ്റിന് മുമ്പ് ഇന്ത്യ നാലാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമായിരുന്നു.

ദക്ഷിണാഫ്രിക്കക്ക് എതിരായ വിജയത്തിന് ശേഷം ഓസ്‌ട്രേലിയ 76.92 വിജയ ശതമാനവുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 55.77 വിജയശതമാനവുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ ഉള്ളത്.

അതേസമയം, തോൽവിയെ തുടർന്ന് ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. അവർക്ക് വിജയ ശതമാനം 54.55 ആണ്. ശ്രീലങ്കയും നാലാം സ്ഥാനത്തേക്കും താഴ്ന്നു.

Ht6ieh6 Wtc Points Table After Aus Vs Sa 1st Test 625x300 18 December 22