ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയടക്കം പ്രമുഖർക്കെതിരെ തീവ്രവാദ ഭീഷണി. NIAക്ക് ലഭിച്ച അജ്ഞാത കത്തിൽ ആണ് വിരാട് കോഹ്‌ലിയടക്കം പലർക്കുമെതിരെ ഭീഷണിയുള്ളത്. കോഴിക്കോട് ആസ്ഥാനമായിട്ടുള്ള ഓൾ ഇന്ത്യ ലഷ്കർ എന്ന സംഘടനയുടെ പേരിലാണ് കത്ത് ലഭിച്ചതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
ബംഗ്ളാദേശിനെതിരെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീം ഇപ്പോൾ ഡൽഹിയിലാണ്. കോഹ്‌ലി ടി20 പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്നില്ല. അതെ സമയം കത്ത് വ്യജമാണോ അല്ലയോ എന്ന് ഉറപ്പില്ലെങ്കിലും സുരക്ഷാ വർധിപ്പിക്കാൻ തന്നെയാണ് ഡൽഹി പോലീസ് തീരുമാനം.
വിരാട് കോഹ്‌ലിയെ കൂടാതെ ഇന്ത്യൻ ടീമിനും സുരക്ഷാ ഭീഷണിയുണ്ട്. NIA സുരക്ഷ ഭീഷണിയെ കുറിച്ച് ബി.സി.സി.ഐയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇന്ത്യൻ പ്രസിഡണ്ട് റാം നാഥ് കോവിന്ദ്, കേന്ദ്ര മന്ത്രി അമിത് ഷാ, ലാൽ കൃഷ്ണ അദ്വാനി, എന്നിവർക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന് അജ്ഞാത കത്തിൽ പറയുന്നുണ്ട്.