പരിക്ക് കാരണം സീസൺ അവസാനിപ്പിച്ച ഇതിഹാസ താരം റോജർ ഫെഡററിനും യു.എസ് ഓപ്പൺ ജേതാവ് ഡൊമനിക് തീമിനും പിറകെ സീസൺ അവസാനിപ്പിച്ചു റാഫേൽ നദാലും. കാലിനു പറ്റിയ പരിക്ക് ആണ് സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാലിനെ യു.എസ് ഓപ്പൺ അടക്കമുള്ള സീസണിലെ മറ്റ് മത്സരങ്ങളിൽ നിന്നു പിന്മാറാൻ നദാലിനെ പ്രേരിപ്പിച്ച ഘടകം. ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ തോൽവി വഴങ്ങിയ ശേഷം വിംബിൾഡൺ, ഒളിമ്പിക്സ് തുടങ്ങിയവയിൽ നിന്നു പിന്മാറിയ നദാൽ വാഷിങ്ടൺ ഓപ്പണിൽ കളത്തിലേക്ക് തിരിച്ചു വന്നിരുന്നു. എന്നാൽ രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായ താരത്തെ അന്നും പരിക്ക് അലട്ടിയിരുന്നു.
അതിനെ തുടർന്ന് സീസണിൽ തുടർന്ന് നദാൽ കളത്തിൽ ഇറങ്ങിയിരുന്നില്ല. തുടർന്ന് സാമൂഹിക മാധ്യമത്തിൽ ആണ് നദാൽ തന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്. താൻ ഇത് വരെ പരിക്കിൽ നിന്നു മുക്തനല്ല എന്നറിയിച്ച നദാൽ തനിക്ക് തുടർന്നും വിശ്രമം ആവശ്യമാണ് എന്നു വ്യക്തമാക്കി. തന്റെ ടീമിനോടും കുടുംബത്തോടും ആലോചിച്ചു ആണ് ഈ തീരുമാനം എടുത്തത് എന്നും നദാൽ പറഞ്ഞു. 2022 സീസണിൽ ശക്തമായി തിരിച്ചു വരുമെന്ന പ്രത്യാശ 20 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ നദാൽ പ്രകടിപ്പിച്ചു. വിശ്രമത്തിനു ശേഷം ഫെഡറർ, നദാൽ, തീം, വാവറിങ്ക, ഡെൽ പോർട്ടോ എന്നിവരുടെ തിരിച്ചു വരവ് ആയിരിക്കും 2022 ഓസ്‌ട്രേലിയൻ ഓപ്പണിൽ മിക്കവാറും കാണാൻ ആവുക.