താന്‍ ബാറ്റ് ചെയ്ത രീതി വളരെ പതിഞ്ഞ മട്ടിലാണ്, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു – ഡേവിഡ് വാര്‍ണര്‍

Sports Correspondent

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ താന്‍ ബാറ്റ് ചെയ്ത രീതിയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും തന്റെ ഇന്നിംഗ്സിന് ഒട്ടും വേഗതയില്ലായിരുന്നുവെന്നും താന്‍ അടിച്ച ഷോട്ടുകളെല്ലാം ഫീല്‍ഡര്‍മാരുടെ അടുത്തേക്കാണ് പോയതെന്നും താന്‍ അതില്‍ വല്ലാതെ അസ്വസ്ഥനാകുന്നുണ്ടായിരുന്നവെന്നും വാര്‍ണര്‍ പറഞ്ഞു.

മനീഷ് മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ കെയിന്‍ വില്യംസണ്‍ ആണ് ടീമിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചതെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി.

സ്കോര്‍ അപ്പോളും പ്രതീക്ഷിച്ചതിലും കുറവായിരുന്നുവെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും വാര്‍ണര്‍ വ്യക്തമാക്കി. താന്‍ കുറഞ്ഞത് 15 മികച്ച ഷോട്ടുകളെങ്കിലും ഫീല്‍ഡര്‍മാര്‍ക്ക് നേരേയാണ് പായിച്ചതെന്നും വാര്‍ണര്‍ അഭിപ്രായപ്പെട്ടു.