അടുത്ത ഷെയിന്‍ വോണ്‍ എന്ന് വിലയിരുത്തപ്പെടുന്ന താരം ബിഗ് ബാഷിലേക്ക്

Sports Correspondent

ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നും ഭാവിയിലെ ഷെയിന്‍ വോണുമെന്നും പറയപ്പെടുന്ന യുവ താരം ലോയഡ് പോപ് ബിഗ് ബാഷിലേക്ക്. ബിഗ് ബാഷിന്റെ പുതിയ സീസണില്‍ താരത്തിനെ സിഡ്നി സിക്സേര്‍സ് ആണ് സ്വന്തമാക്കിയിട്ടുള്ളത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 127 റണ്‍സ് എറിഞ്ഞ് പിടിക്കുമ്പോള്‍ 35 റണ്‍സിനു എട്ട് വിക്കറ്റ് വീഴ്ത്തിയാണ് താരം ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ഡിസംബര്‍ 22നു പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെയാണ് സിഡ്നി സിക്സേര്‍സിന്റെ ആദ്യ മത്സരം.