വീണ്ടും വെടിക്കെട്ടുമായി വൈഭവ്, ആരോൺ ജോര്‍ജ്ജിനും ശതകം

Sports Correspondent

Vaibhav Suryavanshi വൈഭവ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള അണ്ടര്‍ 19 ഏകദിന പരമ്പരയിൽ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ്. വൈഭവും മലയാളി താരം ആരോൺ ജോര്‍ജ്ജും നേടിയ ശതകങ്ങളുടെ മികവിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 393 റൺസാണ് നേടിയത്. വൈഭവ് 74 പന്തിൽ നിന്ന് 127 റൺസ് നേടിയപ്പോള്‍ പത്ത് സിക്സും 9 ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. അതേ സമയം ആരോൺ ജോര്‍ജ്ജ് 106 പന്തിൽ നിന്ന് 16 ഫോറുകള്‍ ഉള്‍പ്പെടെ 118 റൺസാണ് നേടിയത്.

ഈ ഓപ്പണിംഗ് കൂട്ടുകെട്ട് 227 റൺസാണ് നേടിയത്. സൂര്യവംശിയുടെ വിക്കറ്റാണ് ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത്.

വേദാന്ത് ത്രിവേദി 34 റൺസ് നേടിയപ്പോള്‍ മറ്റൊരു മലയാളി താരം  മൊഹമ്മദ് എനാന്‍ 28 റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ടാന്‍ഡോ സോണി മൂന്നും ജേസൺ റോവൽസ് 2 വിക്കറ്റും നേടി.