ധോണിയോട് ഓട്ടോഗ്രാഫ് വാങ്ങി സുനിൽ ഗവാസ്കർ

Newsroom

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവസാന ഹോം മത്സരത്തിന് ശേഷം ക്യാപ്റ്റൻ ധോണിയോട് ഓട്ടോഗ്രാഫ് വാങ്ങി ഇതിഹാസ താരം സുനിൽ ഗവാസ്കർ. ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ നിമിഷമായി ഇത് മാറി. ഇന്ന് മത്സരശേഷം എം‌എ ചിദംബരം സ്റ്റേഡിയത്തിൽ ഇതിഹാസതാരം സുനിൽ ഗവാസ്‌കർ എംഎസ് ധോണിയെ ഗ്രൗൺയ്യിൽ വെച്ച് സമീപിച്ച് ഓട്ടോഗ്രാഫ് ചോദിച്ച് വാങ്ങുകയായിരുന്നു.

ധോണി 23 05 15 00 50 36 662

സുനിൽ ഗവാസ്‌കറിന്റെ കുപ്പായത്തിലാണ് ധോണി ഓട്ടോഗ്രാഫ് നൽകിയത്‌. ഗവാസ്കർ ധോണിയുടെ ഒപ്പം വളരെ അഭിമാനത്തോടെ മാധ്യമങ്ങളെ കാണിക്കുകയും ചെയ്തു. ധോണിയും ചെന്നൈ സൂപ്പർ കിംഗ്‌സും ഒരു ലാപ്പ് ഓഫ് ഓണർ ചെയ്യാൻ പോകുന്നുവെന്ന് അറിഞ്ഞയുടൻ താൻ ഒരു പേന കടം വാങ്ങി റെഡിയാക്കി വെച്ചതായി ഗവാസ്‌കർ വെളിപ്പെടുത്തി.

“ആരാണ് ധോണിയെ സ്നേഹിക്കാത്തത്? വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഏറ്റവും പ്രധാനം അദ്ദേഹം ചെയ്ത മാതൃകയാണ്. നിരവധി യുവാക്കൾ അദ്ദേഹത്തെ ഉറ്റുനോക്കുന്നു, ”ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.