ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി ഇഗോർ സ്റ്റിമാച് തുടരും. ഇന്നലെ നടന്ന എ ഐ എഫ് എഫ് യോഗത്തിന് ശേഷമാണ് സ്റ്റിമാച്ചിന് പുതിയ കരാർ നൽകാൻ തീരുമാനിച്ചത്. ഏഷ്യ കപ്പ് മൂന്നാം റൌണ്ട് യോഗ്യത ഘട്ടത്തിലും സ്റ്റിമാച് തന്നെയാകും ഇന്ത്യയെ നയിക്കുക എന്ന ഇതോടെ ഉറപ്പായി. ഒരു വർഷത്തേക്കാണ് സ്റ്റിമാച്ചിന്റെ കരാർ പുതുക്കിയിരിക്കുന്നത്. ഏഷ്യൻ കാപ്പിന് യോഗ്യത നേടുക ആണെങ്കിൽ ഏഷ്യൻ കപ്പ് വരെ അദ്ദേഹത്തിന് കരാർ നൽകിയേക്കും.
2019ൽ ഇന്ത്യയുടെ ചുമതല ഏറ്റെടുത്ത സ്റ്റിമാച്ചിന് ഇതുവരെ അത്ര നല്ല റെക്കോർഡല്ല ഇന്ത്യക്ക് ഒപ്പം ഉള്ളത്. ഇതുവരെ ആകെ രണ്ടു മത്സരങ്ങൾ മാത്രമേ ഇന്ത്യക്ക് സ്റ്റിമാച്ചിന് കീഴിൽ നേടാൻ ആയിട്ടുള്ളൂ. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ പ്രകടനവും നിരാശപ്പെടുത്തിയിരുന്നു. എങ്കിലും സ്റ്റിമാച്ചിൽ ഉള്ള വിശ്വാസം തുടരാൻ ആണ് എ ഐ എഫ് എഫിന്റെ തീരുമാനം. ഒരു വർഷത്തിലും കാര്യമായ മാറ്റങ്ങൾ ഇല്ല എങ്കിൽ സ്റ്റിമാച്ചിന് തന്റെ സ്ഥാനം നഷ്ടമായേക്കും.