തൃക്കരിപ്പൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ല മൂന്നാം സ്ഥാനം സ്വന്തമാക്കി. ഇന്ന് രാവിലെ നടന്ന ലൂസേഴ്സ് ഫൈനലിൽ വയനാടിനെ പരാജയപ്പെടുത്തിയാണ് എറണാകുളം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ന് എറണാകുളം വിജയിച്ചത്. കളിയുടെ 29ആം മിനുട്ടിൽ ജോസ് പ്രവീൺ ആണ് എറണാകുളത്തിനായി ഗോൾ നേടിയത്.













