ഗോളിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ആധിപത്യം പുലർത്തിയ ഓസ്ട്രേലിയ 21 വർഷത്തിന് ശേഷം ആദ്യമായി ശ്രീലങ്കയ്‌ക്കെതിരായ ഒരു ടെസ്റ്റ് പരമ്പര വൈറ്റ്‌വാഷ് നടത്തുന്നതിന് അടുത്താണ്. രണ്ടാം ഇന്നിംഗ്‌സിൽ ശ്രീലങ്ക 211/8 എന്ന നിലയിൽ ആണുള്ളത്. ആകെ 54 റൺസിന്റെ ലീഡാണ് ശ്രീലങ്കയ്ക്ക് ഇപ്പോൾ ഉള്ളത്.
മാത്യു കുഹ്‌നെമാൻ (4/52), നഥാൻ ലിയോൺ (3/80) എന്നിവർ ഓസ്‌ട്രേലിയയുടെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകി. ആഞ്ചലോ മാത്യൂസ് 76 റൺസുമായി ശ്രീലങ്കയ്ക്ക് ആയി ശക്തമായി പോരാടി. കുശാൽ മെൻഡിസ് ഇപ്പോൾ 48 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.
നേരത്തെ, അലക്സ് കാരിയുടെ 156 റൺസിന്റെയും സ്റ്റീവ് സ്മിത്തിന്റെ 131 റൺസിന്റെയും സഹായത്തോടെ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സിൽ 157 റൺസിന്റെ മികച്ച ലീഡ് നേടിയിരുന്നു.