നാലാം ദിനം മരതകദ്വീപുകാര്‍ക്ക് സ്വന്തം

Sports Correspondent

ഒറ്റ വിക്കറ്റ് പോലും വീഴാതെ മൂന്ന് സെഷനുകള്‍. ശതകങ്ങളുമായി കുശല്‍ മെന്‍ഡിസും ആഞ്ചലോ മാത്യൂസം. ഇത് ശ്രീലങ്കയുടെ തിരിച്ചുവരവ്. ഇന്നിംഗ്സ് തോല്‍വി മുന്നില്‍ കണ്ട നിമിഷങ്ങളില്‍ നിന്ന് ന്യൂസിലാണ്ടിനെ വീണ്ടും ബാറ്റ് ചെയ്യിപ്പിക്കാനാകുമെന്ന ആത്മവിശ്വാസത്തില്‍ ശ്രീലങ്ക നാലാം ദിവസം അവസാനിപ്പിക്കുമ്പോള്‍ ടീമിന്റെ സ്കോര്‍ 259/3 എന്ന നിലയിലാണ്. ന്യൂസിലാണ്ടിന്റെ സ്കോറിനു 37 റണ്‍സ് പിന്നിലായി സ്ഥിതി ചെയ്യുന്ന ശ്രീലങ്ക ആദ്യ ടെസ്റ്റില്‍ സമനില പ്രതീക്ഷ ഇതോടെ വെച്ച പുലര്‍ത്തിത്തുടങ്ങിയിട്ടുണ്ട്.

13/3 എന്ന നിലയില്‍ നിന്ന് 246 റണ്‍സ് കൂട്ടുകെട്ടാണ് കുശല്‍ മെന്‍ഡിസും ആഞ്ചലോ മാത്യൂസും നേടിയത്. 116 റണ്‍സുമായി മെന്‍ഡിസും 117 റണ്‍സ് നേടി ആഞ്ചലോ മാത്യൂസും ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് ജയമെന്ന മോഹങ്ങളെയാണ് അസ്തമയിപ്പിച്ചിരിക്കുന്നത്.