ക്രിക്ക്റ്റ് ഗ്രൗണ്ടിൽ എങ്കിലും ശ്രീലങ്കയ്ക്ക് സന്തോഷം, പാകിസ്താനെ 246 റൺസിന് തോൽപ്പിച്ചു

20220728 141340

രാജ്യം ഇപ്പോഴും പ്രതിസന്ധിയിൽ ആണെങ്കിലും ശ്രീലങ്കയ്ക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആശ്വാസവും സന്തോഷവും ലഭിക്കുന്നു. ഇന്ന് രണ്ടാ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ പാകിസ്താനെ 261 റൺസിന് പരാജയപ്പെടുത്തിയതോടെ ശ്രീലങ്ക വലിയ വിജയം തന്നെ സ്വന്തമാക്കി. 246 റൺസിന്റെ വിജയമാണ് ശ്രീലങ്ക നേടിയത്. 81 റൺസ് എടുത്ത് ബാബർ അസം പൊരുതി എങ്കിലും അദ്ദേഹം പ്രഭാത് ജയസൂര്യയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.
20220728 141350
ബാബറിന്റെ അടക്കം 5 വികറ്റുകൾ പ്രഭാത് രണ്ടാം ഇന്നിങ്സിൽ വീഴ്ത്തി. രമേഷ് മെൻഡിസ് നാലു വിക്കറ്റുകളും വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ മെൻഡിസ് അഞ്ചു വിക്കറ്റും പ്രഭാത് മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു. ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 378 റൺസും രണ്ടാം ഇന്നിങ്സിൽ 360 റൺസും എടുത്തപ്പോൾ പാകിസ്താൻ ആദ്യ ഇന്നിങ്സിൽ 231റൺസിനും രണ്ടാം ഇന്നിങ്സിൽ 261 റൺസിനും പുറത്താവുക ആയിരുന്നു.

ആദ്യ ടെസ്റ്റ് പാകിസ്താൻ നാലു വിക്കറ്റിന് വിജയിച്ചിരുന്നു.