ജോസെ മൗറീനോയുടെ ടോട്ടൻഹാം ജോലിയിലെ രണ്ടാം കടമ്പയും മൗറീനോ കടന്നു. ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒളിമ്പിയാകോസിനെതിരെ ഒരു ഘട്ടത്തിൽ രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു സ്പർസിന്റെ വിജയം. ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ ആറാം മിനുട്ടിൽ തന്നെ ഒളിമ്പിയാകോസ് ലീഡ് എടുത്തിരുന്നു.
6ആം മിനുട്ടിൽ എൽ അറബിയിലൂടെ ആയിരുന്നു ആദ്യ ഗോൾ. പിന്നാൽ 19ആം മിനുട്ടിൽ സെമെഡോയിലുടെ രണ്ടാം ഗോളും വന്നു. ടോട്ടൻഹാം സ്വന്തം ഗ്രൗണ്ടിൽ 19 മിനുട്ടിനകം 2 ഗോളിന് പിറകിൽ. എന്നാൽ ആ പിഴവ് പെട്ടെന്ന് തന്നെ നികത്താൻ ജോസെയ്ക്ക് ആയി. മധ്യനിരയിൽ നിന്ന് എറിക് ഡയറെ മാറ്റി 29ആം മിനുട്ടിൽ തന്നെ എറിക്സണെ രംഗത്ത് ഇറക്കി. 45ആം മിനുട്ടിൽ ഡെലി അലിയുടെ ഗോളിലൂടെ തിരിച്ചുവരവ് ആരംഭിച്ചു.
50ആം മിനുട്ടിൽ ഹാരി കെയ്നിന്റെ ഗോളിൽ സ്കോർ 2-2 എന്നാക്കി. 73ആം മിനുട്ടിൽ ഫുൾബാക്കായ ഒറിയറിലൂടെ സൊഅർസ് മൂന്നാം ഗോളും നേടി. ആ ഗോളിലും ജോസെയുടെ ടീം നിർത്തിയില്ല. 77ആം മിനുട്ടിൽ കെയ്നിലൂടെ നാലാം ഗോളും നേടി സ്പർസ് മൂന്ന് പോയന്റ് ഉറപ്പിച്ചു. ഈ വിജയത്തോടെ ടോട്ടൻഹാം പ്രീക്വാർട്ടറും ഉറപ്പിച്ചു.