പ്രളയത്തിൽ രക്ഷകർ ആയവരെ ആദരിക്കാൻ സ്പെഷ്യൽ ജേഴ്സിയിൽ കേരള ബ്ലാസ്റ്റേഴ്സ്

നാളെ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക ഒരു സ്പെഷ്യൽ ജേഴ്സിയിൽ ആകും. പ്രളയ കാലത്ത് കേരളത്തിന്റെ രക്ഷകരായവരെ ആദരിക്കാൻ വേണ്ടിയാണ് പ്രത്യേക ജേഴ്സി കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കുന്നത്. പ്രളയത്തിൽ കേരളത്തിനായി ജീവൻ പണയം വെച്ച് പോരാടിയ മത്സ്യ തൊഴിലാളികളെയും മറ്റു ഗവണ്മെന്റ് സേനകളയെയും ജേഴ്സി ഡിസൈനിൽ കൊണ്ട് വന്നാണ് ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങുക.

ക്ലബ് ഔദ്യോഗിക പേജുകളിലൂടെയാണ് ഈ വാർത്ത അറിയിച്ചത്. നേരത്തെയും കേരള ബ്ലാസ്റ്റേഴ്സ് മത്സ്യ തൊഴിലാളികളെ ആദരിച്ചിരുന്നു. നാളെ മത്സര നടക്കുന്ന വേദിയിൽ വെച്ച് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് പുരസ്കാരങ്ങളും നൽകും. കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരിതം നേരിട്ട ശേഷം വരുന്ന കേരളത്തിലെ പ്രധാന കായിക മാമാങ്കമാണ് ഐ എസ് എൽ. ഈ വേദി ഇത്തരം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് കേരള ബ്ലാസ്റ്റേഴ്സ് പ്രശംസ അർഹിക്കുന്നു.

Previous articleആദ്യ ഗെയിം നേടിയ ശേഷം കീഴടങ്ങി സൗരഭ് വര്‍മ്മ
Next articleത്രില്ലറില്‍ ജയം സ്വന്തമാക്കി ഇന്ത്യ, U19 ഏഷ്യ കപ്പ് ഫൈനലില്‍