സൂസൈരാജ് മോഹൻ ബഗാൻ വിട്ട് ഒഡീഷയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ ടി കെ മോഹൻ ബഗാന്റെ താരമായ മൈക്കിൾ സൂസൈരാജിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. 27കാരനായ താരം ഒഡീഷയിൽ രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. അതുകഴിഞ്ഞ് ഒരു വർഷത്തേക്ക് കരാർ വീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. 2019 മുതൽ മോഹൻ ബഗാനൊപ്പം ഉള്ള താരമാണ് സൂസൈരാജ്. 20220525 233825

മോഹൻ ബഗാൻ വലിയ വില നൽകി ആയിരുന്നു സൂസൈരാജിനെ സ്വന്തമാക്കിയത്. എന്നാൽ പരിക്ക് സൂസൈരാജിന്റെ മോഹൻ ബഗാൻ കരിയറിന് വില്ലനായി. ഒഡീഷയിൽ തന്റെ പഴയ മികവിലേക്ക് ഉയരാൻ ആകും എന്നാകും സൂസൈരാജ് വിശ്വസിക്കുന്നത്. മുമ്പ് ജംഷദ്പൂരിനായും ഐ എസ് എല്ലിൽ സൂസൈരാജ് കളിച്ചിട്ടുണ്ട്. മുമ്പ് ചെന്നൈ സിറ്റിക്കായി ഗംഭീര പ്രകടനം നടത്തി ആയിരുന്നു സൂസൈരാജ് ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധയിൽ എത്തിയത്.