മറ്റു ചില ഫ്രാഞ്ചൈസികള്‍ തന്നെ സമീപിച്ചിരുന്നു, പക്ഷേ തനിക്ക് എല്ലാം രാജസ്ഥാന്‍ റോയൽസ് ആണ്

Sports Correspondent

ഐപിഎലില്‍ മറ്റു ചില ഫ്രാഞ്ചൈസികളും തന്നെ അവരുടെ ടീമിലേക്ക് എത്തിക്കുവാനായി സമീപിച്ചിരുന്നുവെന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസൺ. എന്നാൽ തനിക്ക് എല്ലാം രാജസ്ഥാന്‍ റോയൽസ് ആണ്. രാജസ്ഥാന് വേണ്ടി ബാറ്റ് ചെയ്യുമ്പോളും ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിലുമാണ് താന്‍ ത്രിൽ ആസ്വദിക്കുന്നതെന്ന് സാംസൺ വ്യക്തമാക്കി.

Sanjusamson

14 കോടി രൂപയ്ക്കാണ് സഞ്ജു സാംസണെ രാജസ്ഥാന്‍ റോയൽസ് തങ്ങളുടെ ആദ്യ താരമായി നിലനിര്‍ത്തിയത്.