ഗ്രീസിൽ നടക്കുന്ന സോക്ക ലോകകപ്പ് കളിക്കാൻ വേണ്ടി ഇന്ത്യൻ ടീം യാത്ര പുറപ്പെട്ടു. സിക്സ് എ സൈഡ് ടൂർണമെന്റിനായി പോകുന്ന ഇന്ത്യൻ ടീം ഉൾപ്പെട്ടിരിക്കുന്ന ഫുട്ബോൾ ഇതിഹാസങ്ങളാണ്. ഐ എം വിജയനാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഐ എം വിജയൻ ടൂർണമെന്റിൽ കളിക്കുകയും ചെയ്യും. പെറു, റഷ്യ, മോൽദോവ, സ്പെയിൻ എന്നിവർ അടങ്ങിയതാണ് ഇന്ത്യയുടെ ഗ്രൂപ്പ്.
ഒക്ടോബർ 12നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. 14 അംഗ ടീമാണ് ഗ്രീസിലേക്ക് യാത്ര തിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ 7 ഫെഡറേഷനാണ് ടീമിനെ ഒരുക്കുന്നത്. മുൻ ഈസ്റ്റ് ബംഗാൾ ക്യാപ്റ്റനും മലയാളിയുമായ എം സുരേഷും ടീമിൽ ഉണ്ട്.
ടീം; ഐ എം വിജയൻ, രാമൻ വിജയൻ, ക്ലൈമാക്സ് ലോറൻസ്, മിക്കി ഫെർണാണ്ടസ്, സമീർ നായിക്, സുരേഷ്, അഭിജിത്ത് ഘോഷ്, മുഹമ്മദ് ഉമർ, സിദ്ദാർത്ത് സിംഗ്, ഷോര്യ ബലിയൻ, വറ്റ്സൽ ബാട്ടിയ, ആന്റൊ റുഷിത്, ഷെയ്ക് ഇനായത്, അനുപം വിശ്വകർമ്മ.
ഫിക്സ്ചർ;
ഒക്ടോബർ 12 ഇന്ത്യ vs റഷ്യ
ഒക്ടോബർ 15 ഇന്ത്യ vs പെറു
ഒക്ടോബർ 17 ഇന്ത്യ vs മൊൽദോവ
ഒക്ടോബർ 19 ഇന്ത്യ vs സ്പെയിൻ