ആഷസ് പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും ടെസ്റ്റായ സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ അതിശക്തമായ നിലയിൽ. 384 റൺസെന്ന ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഓസ്ട്രേലിയ ഇപ്പോള്‍ 134 റൺസ് ലീഡോട് കൂടി 518/7 എന്ന നിലയിലാണ്.
സ്റ്റീവന്‍ സ്മിത്ത് 129 റൺസും ബ്യൂ വെബ്സ്റ്റര്‍ 42 റൺസും നേടി ക്രീസിൽ നിൽക്കുമ്പോള്‍ 163 റൺസ് നേടിയ ട്രാവിസ് ഹെഡ് ആണ് ഓസ്ട്രേലിയയുടെ മറ്റൊരു പ്രധാന സ്കോറര്‍. കാമറൺ ഗ്രീന്‍ 37 റൺസ് നേടി പുറത്തായി.
ഇംഗ്ലണ്ടിനായി ബ്രൈഡൺ കാര്‍സ് മൂന്നും ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റും നേടി.









