ഈ വർഷം ഒരു ടി20 പോലും പരാജയപ്പെടാത്ത ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യൻ വനിതാ ടീം. ഇന്ന് മുംബൈയിൽ നടന്ന ടി20 മത്സരത്തിൽ സൂപ്പർ ഓവറിൽ ആയിരുന്നു ഇന്ത്യൻ വിജയൻ. ഓസ്ട്രേലിയ ഉയർത്തി 188 റൺസ് പിന്തുടർന്ന ഇന്ത്യ 20 ഓവറിൽ 187 റൺസ് എടുത്തതോടെ ആണ് കളി സൂപ്പർ ഓവറിൽ എത്തിയത്. ആദ്യം 49 പന്തിൽ 79 അടിച്ച സ്മൃതി സൂപ്പർ ഓവറിൽ 3 ബോളിൽ 13 റൺസും അടിച്ചു കൊണ്ടാണ് ജയം ഉറപ്പാക്കിയത്
സ്മൃതി മന്ദാനയുടെ വെടിക്കെട്ട് ഇന്നിങ്സിജ്് ഒപ്പം അവസാനം ഇറങ്ങി തകർത്തു കളിച്ച റിച്ച ഘോഷിന്റെ ഇന്നിങ്സും ആണ് ഇന്ത്യക്ക് വിജയം നൽകിയത്.
49 മുതൽ 79 റൺസ് ആണ് സ്മൃതി അടിച്ചത്. 9 ഫോറും നാലു സിക്സും അടങ്ങുന്നത് ആയിരുന്നു സ്മൃതിയുടെ ഇന്നിങ്സ്. ഒരു സ്കൂപ് ഷോട്ട് കളിക്കുന്നതിനിടയിൽ സ്വന്തം വിക്കറ്റിലേക്ക് തന്നെ പന്ത് തട്ടിയിട്ടാണ് സ്മൃതി ഔട്ട് ആയത്. സ്മൃതിക്ക് ശേഷം റിച്ച വന്ന് മൂന്ന് സിക്സുകൾ അടിച്ച ഇന്ത്യയെ വിജയത്തിന് അടുത്ത് എത്തിച്ചു.
അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 14 റൺസ് വേണ്ടിയിരുന്നു. ആദ്യ രണ്ട് പന്തിൽ 5 റൺസ്. ഇതോടെ 4 പന്തിൽ 9 റൺസ്. അടുത്ത പന്തിൽ സിങ്കിൾ. റിച്ച സ്ട്രൈക്കിൽ. മൂന്ന് പന്തിൽ നിന്ന് 8 റൺ. നാലാം പന്തിൽ 2 റൺസ്. പിന്നെ 2 പന്തിൽ നിന്ന് 6 റൺസ്. അടുത്ത പന്തിൽ യോർക്കർ. ഒരു സിങ്കിൾ മാത്രം. 1 പന്തിൽ 5 റൺസ്. കളി ഇന്ത്യയിൽ നിന്ന് അകന്നു എന്ന് ആദ്യമായി തോന്നിച്ച സമയം. വൈദ്യ സ്ട്രൈക്കിൽ. ഷുട്ടിന്റെ അവസാന പന്ത് 4. സ്കോർ തുല്യം. കളി സൂപ്പർ ഓവറിലേക്ക്. റിച്ചി 13 പന്തിൽ ആണ് 26 അടിച്ചത്.
ഇന്ത്യൻ വനിതകളുടെ ആദ്യ സൂപ്പർ ഓവർ. റിച്ചയും സ്മൃതിയും ആണ് സൂപ്പർ ഓവറിൽ ഇറങ്ങിയത്. ആദ്യ പന്തിൽ തന്നെ റിച്ച സിക്സ് പറത്തി. രണ്ടാം പന്തിൽ റിച്ച് ഔട്ട്. പിന്നെ കൗർ വന്നു. അതിനു ശേഷം സ്മൃതിയുടെ ഒരു ഫോറും ഒരു സിക്സും അടിച്ചു. സൂപ്പർ ഓവറിൽ ഇന്ത്യ 20 അടിച്ചു. ഓസ്ട്രേലിയക്ക് ജയിക്കാൻ 21 ടാർഗറ്റ്.
രേണുക ആണ് ഇന്ത്യക്ക് ആയി പന്ത് ചെയ്യാൻ എത്തിയത്. ആദ്യ മൂന്ന് പന്തിൽ ഓസ്ട്രേലിയക്ക് നേടാൻ ആയത് 5 റൺസ് മാത്രം. ഗാർദ്നർ പുറത്താവുകയും ചെയ്തു. ഓസ്ട്രേലിയക്ക് 16 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. ഇന്ത്യക്ക് അഭിമാനം വിജയം ഉറപ്പാവുകയും ചെയ്തു.
34 റൺസ് എടുത്ത ഷെഫാലി വർമയും 21 എടുത്ത കൗറും ഇന്ത്യൻ ഇന്നിങ്സിനെ സഹായിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ ആണ് 187 റൺസ് എടുത്തത്. മൂണി 82 റൺസും തഹ്ലിയ മഗ്രാത്ത് 79 റൺസും ഇന്ന് ഓസ്ട്രേലിയക്കായി എടുത്തു.