സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ആയ റിച്ചാര്‍ഡ് കെറ്റില്‍ബോറോ. തെറ്റ് മനസ്സിലാക്കിയ ഉടന്‍ തന്നെ അദ്ദേഹം അത് ഊരി മാറ്റുകയും പിന്നീട് അത് ഉപയോഗിച്ചതുമില്ല. പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരില്‍ ഒരാളായിരുന്നു റിച്ചാര്‍ഡ് കെറ്റില്‍ബോറോ.
തന്റെ ഭാഗത്ത് നിന്ന് വന്ന പിഴവ് റിച്ചാര്‍ഡ് ഉടന്‍ തന്നെ ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റിനോടും അറിയിച്ചിട്ടുണ്ട്. ഐസിസിയുടെ നിയമങ്ങളുടെ ലംഘനം ആണെങ്കിലും മുന്‍ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റര്‍ കൂടിയായ കെറ്റില്‍ബോറോയ്ക്കെതിരെ നടപടി ഉണ്ടായേക്കില്ല എന്നാണ് അറിയുന്നത്.
2018 ലോര്‍ഡ്സ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ സമാനമായ രീതിയില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചിരുന്നു. മത്സര സമയത്ത് സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗ ശൂന്യമാക്കിയാണ് വെച്ചിരുന്നതെങ്കിലും പിന്നീട് അവ പൂര്‍ണ്ണമായും മാറ്റുവാന്‍ ആവശ്യപ്പെടുകയായിരുന്നു അധികാരികള്‍.
ഈ വര്‍ഷം കൗണ്ടി മത്സരങ്ങളിലും സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിക്കുവാന്‍ പാടില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവ് ഇറക്കിയിരുന്നു.