ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താന്‍ നേരിട്ട ബാറ്റ്സ്മാന്മാരില്‍ ഏറ്റവും പ്രയാസം എബി ഡി വില്ലിയേഴ്സ്, വിരാട് കോഹ്‍ലി, എംഎസ് ധോണി എന്നിവരെയാണെന്ന് അഭിപ്രായപ്പെട്ട് മുഹമ്മദ് സിറാജ്. ഐപിഎലില്‍ ഇപ്പോള്‍ വിരാടിനും ഡി വില്ലിയേഴ്സിനും ഒപ്പം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലാണ് കളിക്കുന്നതെങ്കിലും മുമ്പ് സണ്‍ റൈസേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ താരത്തിന് ഇവര്‍ക്കെതിരെ പന്തെറിയേണ്ടി വന്നിട്ടുണ്ട്.
എംഎസ് ധോണിയാണ് താരം തിരഞ്ഞെടുത്ത മറ്റൊരു പ്രയാസമേറിയ ബാറ്റ്സ്മാന്‍. കഴിഞ്ഞ വര്‍ഷം ധോണിയുടെ പ്രഹരം താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഐപിഎലില്‍ സണ്‍റൈസേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരം ആര്‍സിബിയില്‍ എത്തിയ ശേഷം 20 മത്സരത്തില്‍ കളിച്ചിട്ടുണ്ട്. 2018, 19 സീസണില്‍ താരം യഥാക്രമം 11ഉം 7ഉം വിക്കറ്റാണ് നേടിയിട്ടുള്ളത്.
ഈ വര്‍ഷം രഞ്ജിയില്‍ മികച്ച ഫോമിലായിരുന്ന താരത്തിന് കൊറോണ കഴിഞ്ഞ് ഐപിഎല്‍ ആരംഭിക്കുമ്പോള്‍ സമാനമായ പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ. ഹൈദ്രാബാദിന് വേണ്ടി രഞ്ജിയില്‍ രണ്ടാമത്തെ മികച്ച വിക്കറ്റ് നേട്ടക്കാരനായി മാറിയിരുന്നു സിറാജ് കഴിഞ്ഞ രഞ്ജി സീസണില്‍. 5 മത്സരങ്ങളില്‍ നിന്ന് താരം 19 വിക്കറ്റാണ് നേടിയത്.