ഡേവിഡ് ജെയിംസ് കേരള വിട്ടു. മാസങ്ങളായി നീണ്ടു നിന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കഷ്ടതകൾക്ക് അവസാനമായിരിക്കുമോ ഇത്. സ്റ്റീവ് കോപ്പൽ പോയത് മുതൽ ആത്മാർത്ഥമായി പോരാടുന്ന ഒരു ടീമിനെ കാലത്തിൽ കാണാൻ കഴിയാത്തവരാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. ജെയിംസ് പോയാൽ ഇനി ആരാണ് പരിശീലകനായി എത്തുക വ്യക്തമല്ല.
കേരള ബ്ലാസ്റ്റേഴ്സ് ചരിത്രം നോക്കിയാൽ ഇംഗ്ലീഷ് ഫുട്ബോൾ ലോകത്ത് നിന്നുള്ള ആരെങ്കിലും ആവും വീണ്ടും എത്തുക. ഇംഗ്ലീഷ് ഫുട്ബോളികെ ബോറൻ ടാക്ടിക്സ് കണ്ട് മനം മടുത്ത് ഇരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഫൈനലിൽ എത്തിച്ച സ്റ്റീവ് കോപ്പലിന്റെ ഫുട്ബോൾ വരെ അത്ര സൗന്ദര്യമുള്ളതായിരുന്നില്ല. അതുകൊണ്ട് തന്നെ സ്പാനിഷ് ഫുട്ബോളിൽ നിന്ന് എങ്ങാനും പരിശീലകൻ എത്തിയിരുന്നെങ്കിൽ എന്നാകും ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്നത്.
തൽക്കാലം സീസൺ അവസാനിക്കുന്നത് വരെ കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകനായ സിംഗ്ടോ ടീമിന്റെ ചുമതലയേറ്റെടുക്കും എന്നാണ് സൂചനകൾ. പൂനെ സിറ്റി ചെയ്തത് പോലെ സിംഗ്ടോയെ വിശ്വസിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാകണം എന്ന് ഫുട്ബോൾ നിരീക്ഷകരും പറയുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒന്നാണ് സിംഗ്ടോ.
ഷില്ലോങ്ങ് ലജോങ്ങിൽ ഉണ്ടായിരുന്നപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും ഭംഗിയുള്ള ഫുട്ബോൾ സിംഗ്ടോയുടെ കീഴിൽ കണ്ടിരുന്നു. റെനെയുടെയും ജെയിംസിന്റെയും പരാജയത്തിന് സിങ്ടോ തുടർച്ചയായി വിമർശനം നേരിടാറുണ്ട്. എങ്കിലും ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സിംഗ്ടോയെ പിന്തുണക്കേണ്ടതുണ്ട്. പൂനെയിം പ്രദ്ധ്യുമിനും ആദ്യം വിമർശനം നേരിടേണ്ടി വന്നിരുന്നു. പക്ഷെ ഇപ്പോൾ പൂനെ നല്ല ഫോമിലേക്ക് കയറി വന്നിരിക്കുകയാണ്.
പരിശീലനത്തിൽ ഒരു മികവുമില്ലാത്ത വിദേശത്ത് നിന്നുള്ള വലിയ പേരുകളിലും നല്ലത് നമ്മുടെ നാട്ടിൽ കഴിവ് തെളിയിച്ചവരല്ലെ. കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഒന്നും ഈ സീസണിൽ നഷ്ടപ്പെടാം ഇല്ലാ എന്നതു കൊണ്ട് തന്നെ സിംഗ്ടോയെ സീസൺ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി നിയമിക്കണം എന്നും ഫുട്ബോൾ ലോകം പറയുന്നു.