അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെറും 20 ഐ പി എൽ ഇന്നിംഗ്‌സുകളിൽ നിന്ന് ശുഭ്മാൻ ഗിൽ 1000 റൺസ് തികച്ചു. ഒരു വേദിയിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി ഗിൽ ഇതോടെ മാറി. ഏതൊരു വേദിയിലും ഈ നാഴികക്കല്ല് ഏറ്റവും വേഗത്തിൽ എത്തുന്ന രണ്ടാമത്തെ കളിക്കാരനായും അദ്ദേഹം മാറി.

ഒരു വേദിയിൽ ഏറ്റവും വേഗത്തിൽ 1000 ഐപിഎൽ റൺസ് നേടിയവർ:
19 ഇന്നിംഗ്‌സ് – ക്രിസ് ഗെയ്ൽ (ബെംഗളൂരു)
20 ഇന്നിംഗ്‌സ് – ശുഭ്മാൻ ഗിൽ (അഹമ്മദാബാദ്)*
22 ഇന്നിംഗ്‌സ് – ഡേവിഡ് വാർണർ (ഹൈദരാബാദ്)
26 ഇന്നിംഗ്‌സ് – ഷോൺ മാർഷ് (മൊഹാലി)
31 ഇന്നിംഗ്‌സ് – സൂര്യകുമാർ യാദവ് (വാംഖഡെ)
ലീഗിലെ ഏറ്റവും സ്ഥിരതയാർന്ന ബാറ്റ്സ്മാൻമാരിൽ ഒരാളെന്ന ഗില്ലിന്റെ പ്രശസ്തി അദ്ദേഹത്തിന്റെ റെക്കോർഡ് കൂടുതൽ ഉറപ്പിക്കുന്നു. ഇന്ന് ഗിൽ മുംബൈക്ക് എതിരെ 38 റൺസ് ആണ് എടുത്തത്.