ഐപിഎലിനില്ല, ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ, ശ്രേയസ്സ് അയ്യര്‍ എൻസിഎയിലെത്തി

Sports Correspondent

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ശ്രേയസ്സ് അയ്യര്‍ ഐപിഎലിനുണ്ടാകില്ലെന്ന് ഉറപ്പായി. താരം എന്‍സിഎയില്‍ റീഹാബ് നടപടികളുമായി എത്തുമ്പോള്‍ മടങ്ങി വരവിന് സാധ്യത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനാണെന്നാണ് ലഭിയ്ക്കുന്ന വിവരം. താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകില്ലെന്നും കുത്തിവയ്പുകളിലൂടെയുള്ള സമീപനം ആവും ഉള്‍ക്കൊള്ളുക എന്നാണ് അറിയുന്നത്.

ശ്രേയസ്സ് അയ്യര്‍ ഐപിഎലിന്റെ ഏതെങ്കിലും ഘട്ടത്തിൽ മടങ്ങിവരുമെന്നാണ് കൊൽക്കത്ത കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് കഴിഞ്ഞ ദിവസം പ്രത്യാശ പ്രകടിപ്പിച്ചത്. എന്നാൽ താരത്തിന്റെ മടങ്ങി വരവ് ഐപിഎലിനുണ്ടാകില്ലെ്നന് ഏറെക്കുറെ ഉറപ്പായി.

ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ദി ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ. താരത്തിനോട് കഴിഞ്ഞാഴ്ച എന്‍സിഎ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ആറ് മാസത്തോളം കളത്തിന് പുറത്തിരിക്കേണ്ട സാഹചര്യം വരുന്നതിനാൽ തന്നെ ലോകകപ്പ് 2023ലും താരത്തിന് അവസരം നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ടായിരുന്നു.