അഞ്ചാം ടി20യിൽ അര്‍ദ്ധ ശതകവുമായി അയ്യര്‍, ഇന്ത്യയ്ക്ക് 188 റൺസ്

Sports Correspondent

ഇന്ന് ഫ്ലോറിഡയിൽ നടക്കുന്ന അഞ്ചാം ടി20യിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക്  188 റൺസ്. ശ്രേയസ്സ് അയ്യരുടെയും ദീപക് ഹൂഡയുടെയും ബാറ്റിംഗ് മികവാണ് ഇന്ത്യയ്ക്ക് ഈ സ്കോര്‍ നേടിക്കൊടുത്തത്.

അയ്യര്‍ 64 റൺസും ദീപക് ഹൂഡ 38 റൺസും നേടിയപ്പോള്‍ രണ്ടാം വിക്കറ്റിൽ ഇവര്‍ 76 റൺസാണ് നേടിയത്. ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ഇന്ത്യയുടെ ബാറ്റിംഗിന്റെ താളം ചെറുതായി തെറ്റിച്ചു.

സഞ്ജു(15), ദിനേശ് കാര്‍ത്തിക്കും(12) വേഗത്തിൽ പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ  28 റൺസാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ഏഴ് വിക്കറ്റാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ നഷ്ടമായത്. അവസാന അഞ്ചോവറിൽ ഇന്ത്യയ്ക്ക് 47 റൺസാണ് നേടാനായത്.