ചെന്നൈ നല്കിയ നാല് അവസരങ്ങള്‍ മുതലാക്കി ശിഖര്‍ ധവാന് തന്റെ ആദ്യത്തെ ഐപിഎല്‍ ശതകതം. 58 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ ശിഖര്‍ 14 ഫോറും 1 സിക്സുമാണ് താരം നേടിയത്. ഈ നാല് അവസരങ്ങള്‍ക്ക് പുറമെ 19ാം ഓവറില്‍ രണ്ട് പന്ത് അവശേഷിക്കെ താരത്തെ അമ്പയര്‍ അനന്തപദ്മനാഭന് ഔട്ട് വിധിച്ചുവെങ്കിലും തീരുമാനം പുനഃപരിശോധിക്കുവാന്‍ ശിഖര്‍ ധവാന് തീരുമാനിച്ചത് വഴിത്തിരിവായി.
99 റണ്‍സില്‍ നില്‍ക്കുകയായിരുന്ന ശിഖര്‍ ധവാന് അടുത്ത പന്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. 13 വര്‍ഷമായി ഐപിഎല്‍ കളിക്കുന്ന താരം 168 മത്സരങ്ങള്‍ കളിച്ച ശേഷമാണ് ഇന്ന് ഈ നേട്ടം സ്വന്തമാക്കാനായത്. 39 അര്‍ദ്ധ ശതകങ്ങളാണ് താരം ഇതുവരെ ഐപിഎലില്‍ നേടിയിട്ടുള്ളത്. 4900ലധികം റണ്‍സും ധവാന് ഈ ടൂര്‍ണ്ണമെന്റില്‍ നേടിയിട്ടുണ്ട്.