പാക്കിസ്ഥാന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് മേൽ ബെന്‍ സ്റ്റോക്സിന്റെ ഇന്നിംഗ്സ് തടസ്സങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ പാക്കിസ്ഥാന് വലിയ തിരിച്ചടിയായത് പ്രധാന ബൗളര്‍ ഷഹീന്‍ അഫ്രീദിയുടെ പരിക്ക് ആയിരുന്നു.
തന്റെ ആദ്യ ഓവറിൽ അലക്സ് ഹെയിൽസിനെ പുറത്താക്കിയ താരം തന്റെ മൂന്നാം ഓവറിന്റെ ആദ്യ പന്ത് എറിഞ്ഞ ശേഷം കളം വിടുകയായിരുന്നു. ഇംഗ്ലണ്ടിന് 30 പന്തിൽ 41 റൺസ് വേണ്ട ഘട്ടത്തിൽ ഷഹീന്‍ അഫ്രീദിയുടെ രണ്ടോവറുകള്‍ മറികടക്കണമെന്ന കടമ്പ മുന്നിലുണ്ടായിരുന്നുവെങ്കിലും 16ാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ശേഷം താരം കളിത്തിന് പുറത്തേക്ക് പരിക്കേറ്റ് പിന്മാറുകയായിരുന്നു.
ഇഫ്തിക്കര്‍ അഹമ്മദ് ആ ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു സിക്സും ഒരു ഫോറും നേടി ബെന്‍ സ്റ്റോക്സ് മത്സരം ഇംഗ്ലണ്ടിന്റെ പക്ഷത്തേക്ക് തിരിക്കുകയായിരുന്നു.