സെനഗൽ സെന്റർ ബാക്ക് ഇനി ചെന്നൈയിന്റെ പ്രതിരോധ മതിൽ

Newsroom

സെനഗലീസ് ഡിഫൻഡർ ആയ ഫാളൊ ഡിയാഗ്നെയെ ചെന്നൈയിൻ സ്വന്തമാക്കി. ഐ എസ് എൽ ക്ലബ് ഇന്ന് ഔദ്യോഗികമായി ഡിയാഗ്നെയുടെ സൈനിംഗ് പ്രഖ്യാപിച്ചു. ഒരു വർഷത്തെ കരാറിലാണ് സെന്റർ ബാക്ക് ചെന്നൈയിനിൽ എത്തുന്നത്. 32കാരനായ താരം അവസാന സീസണിൽ അൽബേനിയൻ ക്ലബായ സ്ലാസ്നിക ഷ്കോദറിനായായിരുന്നു കളിച്ചിരുന്നത്. അതിനു മുമ്പ് മൂന്ന് വർഷത്തോളം തുർക്കി ഒന്നാം ഡിവിഷൻ ക്ലബായ കൊന്യസ്പോറിനായിരുന്നു കളിച്ചിരുന്നത്.

ഫ്രഞ്ച് ക്ലബായ മെറ്റ്സിലൂടെ വളർന്നു വന്ന താരമാണ്. രണ്ട് ഘട്ടങ്ങളിൽ ആയി നൂറിൽ അധികം കളികൾ കളിച്ചിട്ടുണ്ട്. കൂടാതെ ഫ്രാൻസിൽ റെന്നെക്ക് ആയും കളിച്ചിട്ടുണ്ട്. ജർമ്മനിയ വെർഡർ ബ്രമനായും അദ്ദേഹം കളിച്ചിട്ടുണ്ട്.