പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ നടത്തുന്നത് പ്രയാസകരം

Sports Correspondent

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കവെയാണ് കൊറോണ മൂലം ലീഗ് നിര്‍ത്തി വയ്ക്കുന്നത്. ഇപ്പോള്‍ ഈ വര്‍ഷം തന്നെ ഈ അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്തുക പ്രയാസകരമാണെന്ന് പറഞ്ഞിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എഹ്സാന്‍ മാനി.

പറ്റിയ സമയം കണ്ടെത്തുക എന്നത് ഒരു പ്രശ്നമാണ്, അത് കണ്ടെത്തിയാലും ലോജിസ്റ്റിക്സ് പ്രശ്നങ്ങളുണ്ടാകുമെന്നതാണ് അടുത്ത വലിയ പ്രശ്നമെന്നും മാനി പറഞ്ഞു. വിദേശ താരങ്ങള്‍ക്കും ബ്രോഡ്കാസ്റ്റിംഗ് സ്റ്റാഫുകള്‍ക്കുമുള്ള യാത്ര ക്രമീകരണങ്ങള്‍ ഒരുക്കുന്നതും വലിയ ഒരു പ്രശ്നമാണെന്ന് മാനി പറഞ്ഞു.

നേരത്തെ ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കുവാനുള്ള സാധ്യത വിരളമാണെന്ന് മാനി വ്യക്തമാക്കിയിരുന്നു.