ഗർനാചോയിൽ അർജന്റീനയ്ക്ക് വലിയ പ്രതീക്ഷകൾ ഉണ്ട് എന്ന് പരിശീലകൻ സ്കലോണി

Newsroom

യുവതാരം ഗർനാചോയിൽ അർജന്റീനയ്ക്ക് വലിയ പ്രതീക്ഷകൾ ഉണ്ട് എന്ന് പരിശീലകൻ സ്കലോനി‌. 19കാരനായ താരം കോപ അമേരിക്ക സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഗർനാചോയെ ഒരു സ്റ്റാർട്ടിംഗ് താരമായല്ല ഇപ്പോൾ ഒരു സബ്ബ് ആയാണ് പരീക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നത് എന്നും സ്കലോണി പറഞ്ഞു.

ഗർനാചോ 24 06 14 13 08 32 450

“ഞങ്ങൾക്ക് അവനെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ട്, പക്ഷേ നമ്മൾ വിശ്വസിക്കുന്ന രീതിയിൽ അവനെ മുന്നോട്ടു കൊണ്ടു പോകണം. അവന് ദ്രുതഗതിയിലുള്ള നീക്കങ്ങൾ നടത്താൻ ആകും. അവന് 1 vs. 1ൽ വലിയ മികവുണ്ട്.” സ്കലോണി പറഞ്ഞു.

“അവൻ നന്നായി കളിക്കുന്നു, അവൻ ഞങ്ങളോടൊപ്പം നല്ല രീതിയിൽ പരിശീലനം നടത്തുന്നു. മത്സരത്തിൽ ഞങ്ങളെ സഹായിക്കാൻ ആയി സബ്ബായി വരണമെന്ന് ഞങ്ങൾ വിശ്വസിക്കുന്ന ഒരു താരമാണ് അവൻ.” സ്കലോണി പറഞ്ഞു.