2026 ലോകകപ്പ് വരെ ലയണൽ സ്‌കലോനി അർജന്റീനയുടെ ദേശീയ ടീമിന്റെ പരിശീലകനായി തുടരും എന്ന് അർജന്റീന അറിയിച്ചു. ഇന്ന് ജമൈക്കയെ പരാജയപ്പെടുത്തിയ ശേഷം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ചിക്വി ടാപിയയാണ് ഇന്ന് പ്രസ്താവന നടത്തിയത്.
സ്കലോനിയിൽ വിശ്വാസം അർപ്പിക്കുന്നു എന്നും അദ്ദേഹം ദീർഘകാലം പരിശീലകനായി തുടരും എന്നും ടാപിയ പറഞ്ഞു. 2018ൽ സാമ്പോളി പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ ആയിരുന്നു സ്കലോനി അർജന്റീന ടീം ക്യാമ്പിന്റെ ചുമതലയേറ്റത്.
1993 കോപ്പ അമേരിക്കയ്ക്ക് ശേഷമുള്ള ആദ്യ പ്രധാന കിരീടം കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്കയിലൂടെ അർജന്റീനക്ക് നേടി കൊടുക്കാൻ സ്കലോണിക് ആയിരുന്നു., 2019 ജൂലൈക്ക് ശേഷം ഒരു മത്സരം പോലും അർജന്റീന തോറ്റിട്ടില്ല. 35-ഗെയിം അപരാജിത കുതിപ്പിലാണ് അവർ ഉള്ളത്.