രഞ്ജി പ്രകടനത്തിനും സക്സേനയുടെ തുണയാകാനായില്ല

Sports Correspondent

കേരളത്തിനു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിയ്ക്കുന്ന അന്യ സംസ്ഥാന താരങ്ങളായ ജലജ് സക്സേനയ്ക്കും അരുണ്‍ കാര്‍ത്തിക്കിനും ഐപിഎലില്‍ ആവശ്യക്കാരില്ല. ജലജ് സക്സേന കഴിഞ്ഞ രണ്ട് സീസണുകളിലായി കേരളത്തിനായി ഓള്‍റൗണ്ട് മികവാണ് പുറത്തെടുക്കുന്നത്. എന്നാല്‍ പ്രായമാണ് ജലജിനു തിരിച്ചടിയാകുന്നത്. ഐപിഎല്‍ പോലെ വേഗതയേറിയ ഫോര്‍മാറ്റില്‍ താരം തിളങ്ങില്ലെന്ന് ചിന്തയാണ് താരത്തില്‍ ഫ്രാഞ്ചൈസികള്‍ താല്പര്യം പ്രകടിപ്പിക്കാത്തതിനു കാരണം.