അരങ്ങേറ്റത്തിൽ കസറി സര്‍ഫ്രാസ്, രോഹിത്തിനും ജഡേജയ്ക്കും ശതകം

Sports Correspondent

ഇംഗ്ലണ്ടിനെതിരെ രാജ്കോട്ട് ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 326/5 എന്ന മികച്ച സ്കോര്‍ നേടി ഇന്ത്യ. രോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും നേടിയ ശതകങ്ങള്‍ക്കൊപ്പം അതിവേഗ അര്‍ദ്ധ ശതകം നേടി തന്റെ അരങ്ങേറ്റം ഉജ്ജ്വലമാക്കിയ സര്‍ഫ്രാസ് അഹമ്മദും ഇന്ത്യയ്ക്കായി തിളങ്ങി.

Rohitjadeja

രോഹിത് 131 റൺസ് നേടി പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജ 110 റൺസുമായി കുൽദീപിനൊപ്പം ക്രീസിൽ നിൽക്കുന്നു. സര്‍ഫ്രാസ് 62 റൺസ് നേടി റണ്ണൗട്ടാകുകയായിരുന്നു.