സന്തോഷ് ട്രോഫി ക്യാമ്പിനായുള്ള സാധ്യത ടീം പ്രഖ്യാപിച്ചു. 35 അംഗ സ്ക്വാഡാണ് ഇന്ന് പ്രഖ്യാപിച്ചത്. ഒക്ടോബർ 19നാണ് ക്യാമ്പ് ആരംഭിക്കുന്നത്. ദേവഗിരി കോളേജ് ഗ്രൗണ്ടിലാണ് ക്യാമ്പ് നടക്കുക. ഒരു മാസത്തോളം ക്യാമ്പ് നടക്കും. അതിനു ശേഷമാകും അവസാന ടീം പ്രഖ്യാപിക്കുക. ഇത്തവണ കേരളമാണ് സന്തോഷ് ട്രോഫിക്ക് ആതിഥ്യം വഹിക്കുന്നത്. ബിനോ ജോർജ്ജ് ആണ് ടീമിന്റെ മുഖ്യ പരിശീലകൻ.
ടീം;
ഗോൾ കീപ്പർ;
മുഹമ്മദ് ഫായിസ്, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് അസ്ഹർ, ശബരിദാസ്
ഡിഫൻസ്;
അഖിൽ ചന്ദ്രൻ, ജിനേഷ് ഡോമിനിക്, അമൽ ജേക്കബ്, ഷിബിൻ സാദ്,അജയ് അലക്സ്, സ്വബീഹ്, ജിയാദ് ഹസൻ, ഡിബിൻ, ഷഹീഫ്, ജീവൻ, ഷാബിൻ, റനൂഫ്
മിഡ്ഫീൽഡർ;
ജിന്റോ, സ്വലാഹുദീൻ അദ്നാൻ, നൗഫൽ, സൈവിൻ എറിക്സൺ, ആകാശ് രവി, മെൽവിൻ തോമസ്, അസ്‌ലം അലി, നിജോ ഗിൽബർട്ട്, കുഞ്ഞു മുഹമ്മദ്, അസ്‌ലം
ഫോർവേഡ്;
ജുനൈദ്, സഫ്നാദ്, മുഹമ്മദ് ശിഹാബ്, ആൽഫിൻ വാൾട്ടർ, ഉമ്മർ ഖാസിം, റാഷിദ്, അഭിജിത്, റഹീം, മുഹമ്മദ് ഷാഫി