സന്തോഷ് ട്രോഫി; തമിഴ്നാടിന് ജയം, കേരളത്തിന് നാളെ യോഗ്യത നേടാൻ സമനില മതി

newsdesk

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ കേരളത്തിന്റെ ഗ്രൂപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ തമിഴ്നാട് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തമിഴ്നാടിന്റെ ജയം. തമിഴ്മാടിനായി 57ആം മിനുട്ടിൽ വിജയ് നാഗപ്പനാണ് ഗോൾ നേടിയത്.

തമിഴ്നാടിന്റെ ജയം വെറും ഒരു ഗോളിന് മാത്രമായതോടെ കേരളത്തിന് ഇനി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാൻ നാളെ തമിഴ്നാടിനെതിരെ സമനില മതിയാകും. കേരളം നേരത്തെ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. നാളെ വൈകിട്ടാണ് കേരളം തമിഴ്‌നാട് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial