മാറ്റവും ആയി കേരളം സന്തോഷ് ട്രോഫിയിൽ ബംഗാളിനെ നേരിടുന്ന കേരള ടീമിനെ അറിയാം

സന്തോഷ് ട്രോഫിയിൽ കരുത്തരായ ബംഗാളിനെ നേരിടാൻ മാറ്റങ്ങളും ആയി കേരളം. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനു എതിരെ വമ്പൻ ജയം നേടിയ കേരളം പഞ്ചാബിലെ വീഴ്ത്തി വരുന്ന വെസ്റ്റ് ബംഗാളിനെ നേരിടുമ്പോൾ സഫ്നാദിന് പകരം മുന്നേറ്റത്തിൽ ബംഗളൂരു എഫ്.സി താരം ശിഖിലിനെ ആണ് കളത്തിൽ ഇറക്കുന്നത്.

Screenshot 20220418 194202

ക്യാപ്റ്റൻ ജിജോ ജോസഫ് നയിക്കുന്ന ടീമിൽ പ്രതിരോധത്തിൽ അജയ് അലക്‌സ്, ശഹീഫ്, സഞ്ജു, സോയൽ ജോഷി എന്നിവർ അണിനിരക്കുമ്പോൾ ഗോൾ വലക്ക് മുന്നിൽ മിഥുൻ വി തന്നെയാണ്. മധ്യനിരയിൽ ജിജോവിനു ഒപ്പം മുഹമ്മദ് റാഷിദ്, അർജുൻ ജയരാജ്, നിജോ ഗിൽബർട്ട് എന്നിവർ അണിനിരക്കും. മുന്നേറ്റത്തിൽ ഇത്തവണ വിഗ്നേഷിന് ശിഖിൽ ആവും കൂട്ട് ആവുക. അതേസമയം ക്യാപ്റ്റൻ മോന്തോഷ്‌ ചാക്താർ നയിക്കുന്ന ബംഗാൾ ടീമും മികച്ച ടീമിനെ തന്നെയാണ് കളത്തിൽ ഇറക്കുന്നത്.