സന്തോഷ് ട്രോഫി നേടിയ കേരള താരങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് കേരള സർക്കാർ

കേരളത്തിന് സന്തോഷ് ട്രോഫി കിരീടം നേടിതന്ന ടീമിനും പരിശീലകർക്കും പാരിതോഷികം പ്രഖ്യാപിച്ച് കേരള സർക്കാർ. സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായ മുഴുവൻ താരങ്ങൾക്കും 5 ലക്ഷം രൂപ വീതം നൽകാൻ ആണ് ഇന്ന് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. മുഖ്യ പരിശീലകൻ ബിനോ ജോർജ്ജിനും 5 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ടീമിനൊപ്പം ഉണ്ടായിരുന്ന സഹപരിശീലകർക്കും ഫിസിയോക്കും 3 ലക്ഷം വീതം പാരിതോഷികം നൽകാനും കേരള സർക്കാർ തീരുമാനിച്ചു.Img 20220503 Wa0040

മലപ്പുറത്ത് നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ ബംഗാളിനെ പരാജയപ്പെടുത്തി ആയിരുന്നു കേരളം കിരീടം ഉയർത്തിയത്. കേരളത്തിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമായിരുന്നു ഇത്. കേരള ഗവൺമെന്റ് മുന്നിൽ നിന്ന് നടത്തിയ ടൂർണമെന്റ് കാണികളുടെ പങ്കാളിത്തം കൊണ്ടും വലിയ വിജയമായിരുന്നു.