മികച്ചു നിന്നു കേരളം, ആദ്യ പകുതിയിൽ പക്ഷെ ഗോളുകൾ പിറന്നില്ല

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

75 മത് സന്തോഷ്‌ ട്രോഫിയിൽ കരുത്തരായ വെസ്റ്റ് ബംഗാളിന് എതിരെ ആദ്യ പകുതിയിൽ മികവ് കാണിച്ചു കേരളം. എന്നാൽ ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ ഗോൾ കണ്ടത്താൻ ആയില്ല. മധ്യനിരയിൽ ഇരു ടീമുകളും തമ്മിൽ കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ പലപ്പോഴും മുൻതൂക്കം കേരളത്തിനു ആയിരുന്നു. എന്നാൽ ഗോൾ അടിക്കാനായുള്ള മികച്ച അവസരം ഉണ്ടാക്കി എടുക്കാൻ കേരളത്തിനു ആയില്ല.

പലപ്പോഴും ലോങ് റേഞ്ച് ഷോട്ടുകളിലൂടെ ഗോൾ നേടാനുള്ള ക്യാപ്റ്റൻ ജിജോ ജോസഫും വിഗ്നേഷും അടക്കമുള്ളവരുടെ ശ്രമങ്ങൾ ലക്ഷ്യത്തിലേക്കെ പോയില്ല. ഇടക്ക് അർജുൻ ജയരാജ് എടുത്ത ഫ്രീകിക്ക് ബംഗാൾ ബോക്‌സിൽ അപകടം വിതച്ചു എങ്കിലും ഗോൾ നേടാൻ കേരളത്തിനു ആയില്ല. ഇടക്ക് മികച്ച ത്രൂ ബോൾ നൽകാനുള്ള സോയൽ ജോഷിയുടെ ശ്രമം ബംഗാൾ പ്രതിരോധവും തടഞ്ഞു. മറു പുറത്ത് ശുബം ബോവ്ശിക്കിന്റെ വേഗത കേരളത്തിനു പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഫർദിൻ അലി മുല്ലയും ബംഗാളിനു ആയി അവസരങ്ങൾ ഉണ്ടാക്കി.