സഞ്ജു സാംസണും സ്റ്റീവന്‍ സ്മിത്തും മികച്ച തുടക്കം നല്‍കിയ ശേഷമാണ് താന്‍ ക്രീസിലെത്തിയതെങ്കിലും റണ്‍സ് കണ്ടെത്തുവാന്‍ താന്‍ തുടക്കത്തില്‍ ബുദ്ധിമുട്ടിയപ്പോള്‍ താന്‍ അതീവ സമ്മര്‍ദ്ദത്തിലായെന്നും പറഞ്ഞ് രാഹുല്‍ തെവാത്തിയ. എന്നാല്‍ സഞ്ജു തനിക്ക് മികച്ച പിന്തുണയാണ് നല്‍കിയതെന്നും ഒരു സിക്സ് വന്നാല്‍ കളി മാറുമെന്ന് തനിക്ക് ആത്മവിശ്വാസം നല്‍കുകയായിരുന്നു സഞ്ജു ചെയ്തിരുന്നതെന്നും തെവാത്തിയ വ്യക്തമാക്കി. ആ ഒരു ഹിറ്റ് വന്നാല്‍ പിന്നെ ആവശ്യമായ മൊമ്മന്റം തനിക്ക് ലഭിയ്ക്കുമെന്നും സഞ്ജു തന്നോട് പറഞ്ഞുവന്നാണ് തെവാത്തിയ പറഞ്ഞത്.
എന്നാല്‍ താന്‍ അതീവ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അവസാനം വില്ലനില്‍ നിന്ന് നായകനായി മാറുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും തെവാത്തിയ വ്യക്തമാക്കി. സ്പിന്നര്‍മാരെ ആക്രമിക്കുവാനാണ് തന്നെ നേരത്തെ ഇറക്കിയതെങ്കിലും തനിക്ക് സ്പിന്നര്‍മാര്‍ക്കെതിരെ ഒന്നും ചെയ്യുവാന്‍ സാധിച്ചില്ലെന്ന് തെവാത്തിയ പറഞ്ഞു.
മത്സരശേഷം മാനേജ്മെന്റ് താന്‍ ഈ സാഹചര്യം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് അഭിനന്ദിച്ചുവെന്നും തന്നിലുള്ള വിശ്വാസം താന്‍ കാത്തുവെന്നും അവര്‍ അറിയിച്ചുവെന്ന് രാഹുല്‍ തെവാത്തിയ വ്യക്തമാക്കി.