ഓറഞ്ച് ക്യാപ് സ്വന്തമാക്കി സഞ്ജു സാംസൺ, ഐപിഎലില്‍ മൂവായിരം റൺസ്

Sports Correspondent

സൺറൈസേഴ്സിനെതിരെ 57 പന്തിൽ 82 റൺസ് നേടിയ സഞ്ജു സാംസണിന് ഓറഞ്ച് ക്യാപ് സ്വന്തം. ഇന്ന് നടന്ന മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് വീശിയ സഞ്ജു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികവ് പുലര്‍ത്തി അര്‍ദ്ധ ശതകം നേടുയായിരുന്നു.

തന്റെ ഈ മികവുറ്റ നേട്ടത്തിനിടെ സഞ്ജു ഐപിഎലില്‍ മൂവായിരം റൺസും തികച്ചു. കഴിഞ്ഞ മത്സരത്തിൽ സഞ്ജു 53 പന്തിൽ 70 റൺസാണ് നേടിയത്.