ബ്രസീൽ മത്സര ശേഷ യൂട്യൂബറെ മുട്ടുകൊണ്ട് ഇടിച്ച് ഇതിഹാസ താരം സമുവൽ എറ്റോ

Picsart 22 12 06 16 57 59 069

ഇന്നലെ ദക്ഷിണ കൊറിയയ്‌ക്കെതിരെ 4-1 ന് ബ്രസീൽ വിജയിച്ചതിന് ശേഷം സ്റ്റേഡിയത്തിന് പുറത്ത് നടന്ന സംഭവത്തിൽ മുൻ കാമറൂൺ ക്യാപ്റ്റൻ സാമുവൽ എറ്റോ ഒരു യൂടൂബറെ മുട്ടുകൊണ്ട് ഇടിച്ച് വീഴ്ത്തുകയും അദ്ദൃഹത്തിന്റെ ക്യാമറ തകർക്കുകയും ചെയ്തു‌

20221206 165648

എറ്റോ സ്‌റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങി ആരാധകരുമായി കുറച്ച് ചിത്രങ്ങൾ ക്ലിക്കു ചെയ്യുന്ന സമയത്ത് പ്രകോപനപരമയ ചോദ്യങ്ങൾ ചോദിച്ചതാണ് എറ്റോയെ രോഷാകുലനാക്കിയത്‌. അൾജീരിയൻ യൂട്യൂബർ സെയ്ദ് മമൗനി ആണ് അടി കൊണ്ട വ്യക്തി‌. ഇദ്ദേഹം ഖത്തർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്‌.

എറ്റോ ഇദ്ദേഹത്തിന്റെ നെഞ്ചത്ത് മുട്ടു കൊണ്ട് ഇടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. എറ്റോയുടെ ഒപ്പം ഉള്ളവരാണ് മമൗനിയുടെ ക്യാമറ തകർത്തത്.