ഒരു സീസണിൽ തന്നെ രണ്ട് ലീഗിലെ ടോപ്പ് സ്കോറർ, എന്നിട്ടും സാം കെർ ഫിഫാ ബെസ്റ്റിൽ ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയുടെ 24കാരിയായ സ്ട്രൈക്കർ സാം കെർ ഇനിയെന്ത് ചെയ്യണം ലോകത്തെ മികച്ച താരങ്ങളിൽ അവസാന മൂന്നിൽ എങ്കിലും എത്താൻ എന്ന് കരുതുകയാകും. തന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ കൊണ്ടാടിയ സാം കെറിന് ഇന്നലെ പ്രഖ്യാപിച്ച മികച്ച വനിതാ താരത്തിനുള്ള ഫിഫ ബെസ്റ്റ് നോമിനേഷനിൽ ഇടം ലഭിച്ചില്ല.

കഴിഞ്ഞ‌ സീസണിൽ അമേരിക്കൻ വനിതാ ലീഗിൽ റെക്കോർഡോടെ ടോപ് സ്കോററായ താരമായിരുന്നു സാം കെർ. ലോകത്തെ ഏറ്റവും മികച്ച വനിതാ ലീഗായ അമേരിക്കൻ വനിതാ ലീഗിൽ ഒരൊറ്റ സീസണിൽ 17 ഗോളുകൾ ആണ് കെർ നേടിയത്. ലീഗിന്റെ ചരിത്രത്തിൽ ആരും 17 ഗോളുകൾ നേടിയിരുന്നില്ല. അത് മാത്രമല്ല ജനുവരിയിൽ ഓസ്ട്രേലിയൻ വനിതാ ലെഫിൽ എത്തി അവിടെ പേർത് ഗ്ലോറിക്കായി കളിച്ച് ഓസ്ട്രേലിയൻ ലീഗിലും സാം കെർ ടോപ്പ് സ്കോറർ ആയി.

തന്റെ തോളിലേറ്റി ഓസ്ട്രേലിയയെ വനിതാ ഫിഫാ റാങ്കിംഗിൽ അവരുടെ എക്കാലത്തെയും മികച്ച സ്ഥാനമായ നാലാം സ്ഥാനത്തും കെർ എത്തിച്ചു. ഈ കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തി ഏഷ്യയിലെ മികച്ച താരം, പി എഫ് എ മികച്ച വനിതാ താരം, ഒപ്പം ഓസ്ട്രേലിയയിലെ യങ് ഓസ്ട്രേലിയൻ ഓഫ് ദി ഇയർ പുരസ്കാരം എന്നിവയും കെർ നേടിയിരുന്നു. എന്നിട്ടും ഫിഫയുടെ നോമിനേഷൻ വന്നപ്പോൾ കെറിന് ആദ്യ മൂന്നിൽ എത്താൻ കഴിഞ്ഞില്ല.

ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഒളിമ്പിക് ലിയോൺ താരമായ അദ ഹെഗെർബെർഗ്, സെനിഫർ മറോസാൻ, ബ്രസീൽ ഇതിഹാസമായ മാർത എന്നിവരാണ് അവസാനമായി അവാർഡ് പരിഗണനയ്ക്ക് ഉള്ളത്.