ചത്തീസ്ഗഢിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. സല്‍മാന്‍ നിസാര്‍ ശതകവുമായി പൊരുതിയെങ്കിലും കേരളത്തിനു ഒന്നാം ഇന്നിംഗ്സില്‍ 309 റണ്‍സ് മാത്രമേ നേടാനായുള്ളു. ഒന്നാം ഇന്നിംഗ്സില്‍ 67 റണ്‍സിന്റെ ലീഡാണ് ചത്തീസ്ഗഢ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ ടീം 86/2 എന്ന നിലയിലാണ് മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍. 128/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു 42 റണ്‍സ് നേടിയ സച്ചിന്‍ ബേബിയെ ആദ്യ നഷ്ടമായി.
സല്‍മാന്‍ നിസാര്‍ പൊരുതിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ കേരളം 309 റണ്‍സിനു ഓള്‍ഔട്ട് ആയി. 9ാം വിക്കറ്റായി സല്‍മാന്‍ നിസാര്‍ പുറത്താകുമ്പോള്‍ 133 റണ്‍സാണ് താരം നേടിയത്. തൊട്ടടുത്ത ഓവറില്‍ സ്കോര്‍ ബോര്‍ഡിനോട് ഒരു റണ്‍സ് കൂടി ചേര്‍ക്കാനാകാതെ കേരളം ഓള്‍ഔട്ട് ആയി. സുമിത് റൂയിക്കര്‍ ചത്തീസ്ഗഢിനു വേണ്ടി 5 വിക്കറ്റ് നേടി.
രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് ചത്തീസ്ഗഢ് നേടിയിട്ടുള്ളത്. മത്സരത്തില്‍ 153 റണ്‍സ് ലീഡാണ് ടീമിനിപ്പോളുള്ളത്. ശാനിദ്യ ഹര്‍ക്കത്(21), ഋഷഭ് തിവാരി(31) എന്നിവര്‍ പുറത്തായപ്പോള്‍ വിശാല്‍ ഖുഷ്വ 30 റണ്‍സുമായും അമന്‍ദീപ് ഖാരേ 4 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു. അക്ഷയ് ചന്ദ്രനും ആസിഫ് കെഎം എന്നിവര്‍ കേരളത്തിനായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial