റൊണാൾഡോ ബെയ്ല് ബൈസിക്കിൾ ഗോളുകൾ മറികടന്ന് സലായുടെ ഗോളിന് പുസ്കാസ് അവാർഡ്

Newsroom

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം ലിവർപൂൾ താരം മുഹമ്മദ് സലാ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ മേഴ്സിസൈഡ് ഡെർബിയിൽ എവർട്ടണെതിരെ നേടിയ ഗോളാണ് സലായെ പുസ്കാസ് അവാർഡിന് അർഹരാക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൈസിക്കിൾ കിക്ക്. ഗരെത് ബെയ്ലിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോൾ, ഫ്രാൻസിനായി ലോകകപ്പിൽ പവാർഡ് നേടിയ ഗോൾ, മെസ്സിയുടെ നൈജീരിയക്ക് എതിരായ ഗോൾ തുടങ്ങി നിരവധി മികച്ച ഗോളുകളെ മറികടന്നാണ് സലാ ഈ അവാർഡ് സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിലും പ്രീമിയർ ലീഗ് താരം തന്നെ ആയിരുന്നു ഈ അവാർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ആഴ്സ്ണലിന്റെ ജിറൂദ് ആയിരുന്നു ഈ അവാർഡ് സ്വന്തമാക്കിയത്.