2022 ഫിഫ ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ സൗദി അറേബ്യയുടെ പ്രതിരോധ താരം യാസർ അൽ സഹ്‌റാനി ശസ്ത്രക്രിയക്ക് ആയി ജർമ്മനിയിലേക്ക് പോകും. സൗദി ഭരണകൂടത്തിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് മികച്ച ചികിത്സ ലഭിക്കാനായി താരത്തെ ജർമ്മനിയിലേക്ക് കൊണ്ടു പോകുന്നത്. ഇന്ന് പരിക്കേറ്റ സഹ്റാനിക്ക് താടിയെല്ലിന് വലിയ പൊട്ടലും ഒപ്പം മുഖത്തെ എല്ലും ഒടിഞ്ഞിട്ടുണ്ട്. താരത്തിന് ഇന്റേണൽ ബ്ലീഡിംഗും ഉണ്ടെന്നാണ് റിപ്പോർട്ട്.
സ്കാനിംഗിനായി സഹ്‌റാനിയെ അടിയന്തിരമായി ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. ആന്തരിക രക്തസ്രാവം നിർത്താൻ ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചതായി ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താരത്തെ ചികിത്സയ്ക്കായി ജർമനിയിലേക്ക് സ്വകാര്യ ജെറ്റിൽ എത്തിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉത്തരവിട്ടു.
സൗദി ഗോൾകീപ്പർ മുഹമ്മദ് അലോവൈസുമായി കൂട്ടിയിടിച്ച് ആയിരുന്നു കളിയുടെ അവസാനം സഹ്റാനിക്ക് പരിക്കേറ്റത്.