സഹൽ മാസ്സ്!! ഐ എസ് എല്ലിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറിനുള്ള പുരസ്കാരം സ്വന്തം!!

Newsroom

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും മികവ് പുലർത്തിയ താരമായ സഹൽ അബ്ദുൽ സമദിനെ ഐ എസ് എല്ലിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി തിരഞ്ഞെടുത്തു. ആരാധകരുടെ വോട്ടെടുപ്പിലൂടെ ആയിരുന്നു മികച്ച മിഡ്ഫീൽഡറെ തിരഞ്ഞെടുത്തത്. വോട്ടിംഗിന്റെ ഫലം ഇന്നാണ് പ്രഖ്യാപിച്ചത്. എതിരാളികളെ ഒക്കെ ബഹുദൂരം പിന്നിലാക്കിയാണ് സഹൽ മികച്ച മിഡ്ഫീൽഡറായി മാറിയത്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സുമായി പുതിയ കരാർ ഒപ്പുവെച്ച സഹലിനും ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ഇത് ഇരട്ടിമധുരമായി. കേരള ബ്ലാസ്റ്റേഴ്സിന്റെ 18ആം നമ്പർ ആയ സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സിനായി അവസാന സീസണിൽ ഗംഭീര പ്രകടനമായിരുന്നു പുറത്തെടുത്തത്. നിരാശയാർന്ന സീസണിലും സഹൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ആകെ ഉള്ള സന്തോഷം.